2.8.07

രാത്രിയും മരണവും

രാത്രിയേയും മരണത്തെയും കുറിച്ചായിരുന്നു
എഴുതി തുടങിയത്
ചില്ലു ഗ്ലാസ്സിലെ മധുരമിടാത്ത കട്ടന്‍ ചായ
ഒരു കവിളു കൂടി കുറഞു.
മുമ്പിലുള്ള വെള്ള കടലാസില്‍ ആദ്യവരി
എഴുതി തുടങിയപ്പൊഴേക്കും അവന്‍ കയറി വന്നു
“രാത്രിയും മരണവും” തലക്കെട്ട് നൊക്കി അവന്‍ ചിരിച്ചു
“ഇതു തമ്മില്‍ എന്ത് ബന്ധം?”
“മരണവും ഇരുട്ടാണെല്ലൊ, രാത്രി പോലെ”
ഇരുട്ടിനെ കണ്ടിട്ടുണ്ടൊ?
മറുപടിയെന്നൊണം ഞാനെന്റെ ജനാലകള്‍ക്കിടയിലൂടെ പുറത്തേക്ക് നൊക്കി
“മരണത്തേയൊ?”
തണുത്തു തുടങിയ ചായയെ ചുണ്ടൊടടുപ്പിച്ചു
“മരണം രംഗബോധമില്ലാത്ത കൊമാളിയാണെന്നെനിക്കറിയാം”
അവന്‍ പുറത്തേക്കിറങി, കൂടെ ഞാ‍നും
എന്റെ കൈപിടിച്ച് അവന്‍ ഇരുട്ടിലേക്കു നടന്നു
മേശപുറത്തെ വെള്ള കടലാസ് മധുരമില്ലാത്ത ചായയില്‍ കുതിര്‍ന്നു
ഞങള്‍ ഇരുട്ടിലേക്ക് നടന്നുകൊണ്ടിരുന്നു.

കോമാളി

അന്നയാള്‍ മുഖത്ത്
ചായം തേച്ചിരുന്നില്ല
തലയില്‍ നീണ്ട തൊപ്പി
വെച്ചിരുന്നില്ല
കൈയ്യില്‍ വെളുത്ത ഉറകളൊ,
നീണ്ട വടിയോ ഉണ്ടായിരുന്നില്ല
കോമാളിത്തരങല്‍ ഒന്നും തന്നെ
കളിക്കുകയും ചെയ്തില്ല

എന്നിട്ടും ചുറ്റും നിന്നവര്‍ അയാളെ
കോമാളി എന്നു വിളിച്ച്‌കൊണ്ടിരുന്നു..
പെട്ടന്ന് കാറ്റുവീശി, മഴ പെയ്തു
ഒരു കണ്ണാടി താഴെവീണു പൊട്ടിചിതറി
ആ കോമാളിയെ കാണാതായി

1.8.07

സ്വപ്നം

ദാഹത്തെക്കുറിച്ചായിരുന്നു സ്വപനം കണ്ടത്
ഒരു വലിയ പുഴ മുഴുവന്‍ ഞാന്‍ വായിലേക്കൊഴിച്ചു കുടിക്കുന്നു
ഞാന്‍ നില്‍ക്കുന്നത് ഒരു മരത്തിന്റെ മുകളില്‍ ആയിരുന്നു
എനിക്കു മുകളില്‍ തീയും പുകയും ഉണ്ടായിരുന്നു
പെട്ടന്ന് പുഴയിലെ വെള്ളം വറ്റി വരണ്ടു
ഞാന്‍ നിന്നിരുന്ന മരം ഉണങി വീണു
തീയും പുകയും മാത്രം ബാക്കിയായി
കുറേപേര്‍ എന്റെ നേരെ ഓടിവന്നു
അവരുടെ കൈയില്‍ കുന്തവും കല്ലുകളും ഉണ്ടായിരുന്നു
അവര്‍ എന്നെ കല്ലെറിയുകയും കുന്തം കൊണ്ടു കുത്തുകയും ചെയ്തു
എന്റെ കണ്ണുനീര്‍ അവിടെ ഒരു പുഴ സൃഷ്ടിച്ചു
നിറഞു നിന്ന പുക മായ്ഞു, അവിടാകെ പച്ചിപ്പ് നിറഞു
പെട്ടന്ന് പുഴയിലെ വെള്ളം വറ്റി
എവിടേക്കിന്നില്ലാതെ അവരുടെ കൂടെ ഞാനും ഓടി
എന്റെ കൈയ്യിലും കുന്തവും, കല്ലുകളും ഉണ്ടായിരുന്നു

30.7.07

തൂലിക

എഴുതാനായി അയാള്‍ ആദ്യം എടുത്തത് കറുത്ത മഷി പേനയായിരുന്നു..
അക്ഷരങളത്രയും കരഞുതുടങിയപ്പൊള്‍
അയാള്‍ അവയെ ചവറ്റുകൊട്ടയില്‍‍ ഭദ്രമായി സൂക്ഷിച്ച് വെച്ചു.

പിന്നീടെടുത്തത്, നീല മഷി പേനയാ‍യിരുന്നു..
വാക്കുകള്‍ അശ്ലീലങളായി തൊന്നിതുടങിയപ്പൊള്‍
അയാള്‍ അവയെ തീയില്‍ പൊതിഞു വെച്ചു.

അടുത്തത്, ചുവപ്പ് മഷി പേനയായിരുന്നു..
പറഞുതുടങിയ വിപ്ലവങള്‍ പൂര്‍ത്തിയാക്കും മു‌മ്പ് മഷിതീര്‍ന്നു പോയ
ആ പേന പക്ഷെ അയാള്‍ കളയാതെ സൂക്ഷിച്ചതെന്തിനായിരുന്നു?

മാറിവന്ന നിറങളില്‍ ഒന്നും തൃപ്തനാവാതെ..
എഴുതിതുടങിയതൊന്നും പൂര്‍ത്തിയാക്കാതെ..
അന്നയാള്‍ ഉറങാന്‍ കിടന്നു..